പുൽപള്ളി: കുറുവ ദ്വീപിനോട് ചേർന്നുള്ള ചെറിയമല പാടശേഖരത്തിൽ വെള്ളം ഇല്ലാത്തതിനാൽ കൃഷി നശിക്കുന്നു. കബനി നദിയോട് ചേർന്നുള്ള പാടശേഖരമായിട്ടും ആവശ്യത്തിന് വെള്ളം പാടശേഖരത്തിലേക്ക് ലഭിക്കാത്തതാണ് നെൽകൃഷി നശിക്കാൻ കാരണം. ആദിവാസികൾ അടക്കമുള്ളവരാണ് പ്രദേശത്തെ കർഷകരിൽ ഭൂരിഭാഗവും.
നൂറ് ഏക്കറിലേറെ പാടശേഖരമാണ് ഇവിടെയുള്ളത്. ആരും വയൽ തരിശ്ശായി ഇട്ടിട്ടുമില്ല. കൃഷിയെ പരമ്പരാഗതമായി ഇഷ്ടപ്പെടുന്ന ആളുകളാണ് ഇവിടത്തെ കർഷകർ. പമ്പ് ഹൗസിൽനിന്നും കനാലുകൾ വഴിയാണ് വെള്ളം പാടശേഖരത്തിലേക്ക് എത്തിക്കുന്നത്. പല സ്ഥലത്തും കനാൽ തകർന്നു കിടക്കുകയാണ്. ഇതിനുപുറമെ എല്ലാ ദിവസവും വെള്ളം പമ്പ് ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്. ഇക്കാരണത്താൽ ആവശ്യത്തിന് വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തുന്നില്ല.
പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. നെൽകൃഷി സംരക്ഷണത്തിന് കർഷകരെ സഹായിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.