Representative Image

പുൽപള്ളി പഞ്ചായത്തിലെ ബീഫ് സ്റ്റാളുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ബീഫ് സ്റ്റാളുകളും അടച്ചുപൂട്ടാൻ ഹൈകോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിക്കാതെയും ലൈസൻസ് നേടാതെയും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ സർട്ടിഫിക്കറ്റില്ലാതെയും പുൽപള്ളിയിൽ പഞ്ചായത്തിന്‍റെ സമീപമായുള്ള മാർക്കറ്റിൽ മൂന്ന് ബീഫ് സ്റ്റാളുകൾ പ്രവർത്തിക്കുന്നതെന്ന് കാണിച്ച് പാടിച്ചിറ സ്വദേശി സച്ചു തോമസ് നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്.

പുൽപള്ളി കരിമം ഫിഷ് ആൻഡ് ചിക്കൻ സ്റ്റാളിൽ ബീഫ് വിൽപന നടത്തിയതിന് പുൽപള്ളി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏഴോളം ജീവനക്കാരെത്തി ഇറച്ചിയിൽ മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കുകയും കടയുടെ ലൈസൻസ് പഞ്ചായത്ത് റദ്ദാക്കുകയും ചെയ്തിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി കരിമം ഫിഷ് ആൻഡ് ചിക്കൻ സ്റ്റാളിന്‍റെ ലൈസൻസ് റദ്ദാക്കിയ നടപടിയും സ്റ്റേ ചെയ്തു.

ഇറച്ചി വിൽപന നടത്തുന്നതിന് ആർക്കും ലൈസൻസ് നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചുകൊണ്ടാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ബീഫ് സ്റ്റാളുകൾ അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകാൻ പഞ്ചായത്തിനോട് ഹൈകോടതി ഉത്തരവിട്ടത്.

Tags:    
News Summary - Order to close beef stalls in Pulpally panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.