പുല്പള്ളി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്ത്യാടുഡേ- എം.ഡി.ആര്.എ സംയുക്തമായി നടത്തിയ സര്‍വേയില്‍ പുല്പള്ളി പഴശ്ശിരാജ കോളജ് തുടര്‍ച്ചയായ രണ്ടാംവര്‍ഷവും മാധ്യമ പഠനവിഭാഗത്തില്‍ മികച്ച റാങ്കുകള്‍ കരസ്ഥമാക്കി. ബെസ്റ്റ് വാല്യൂ ഫോര്‍ മണി, കുറഞ്ഞ ഫീസ് എന്നിവയില്‍ രാജ്യത്തെ മുന്‍നിര സര്‍വകലാശാലകളെയടക്കം പിന്തള്ളി രണ്ടാം റാങ്ക് നേടാന്‍ പഴശ്ശിക്ക് സാധിച്ചു.
രാജ്യത്തെ വളര്‍ന്നുവരുന്ന മാധ്യമപഠന സ്ഥാപനങ്ങളില്‍ 19ഉം ദേശീയ തലത്തില്‍ ഓവറോള്‍ 41ഉം റാങ്കുകള്‍ പഴശ്ശിക്കാണ്. കഴിഞ്ഞവര്‍ഷവും കോളജ് പട്ടികയില്‍ ഇടം നേടിയിരുന്നു. അധ്യാപകരെയും വിദ്യാർഥികളെയും പ്രിന്‍സിപ്പല്‍ കെ.കെ. അബ്ദുല്‍ ബാരി അഭിനന്ദിച്ചു. മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത് എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണെന്ന് ഡിപ്പാർട്മെന്റ് മേധാവി ഡോ. ജോബിന് ജോയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.