പുൽപള്ളി: ഏഴു മാസത്തിനുശേഷം പെരിക്കല്ലൂർ തോണിക്കടവ് തുറന്നു. ലോക്ഡൗണിനെത്തുടർന്ന് മാർച്ച് മൂന്നാംവാരമാണ് കേരള -കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തോണി സർവിസുകൾ ഇവിടെ നിർത്തിെവച്ചത്. കബനി നദിയുടെ ഒരു ഭാഗം കേരളത്തിലെ പെരിക്കല്ലൂരും മറുഭാഗം കർണാടകയിലെ ബൈരൻകുപ്പയുമാണ്.
ഒരു നൂറ്റാണ്ടിലേറെയായി തോണി സർവിസുണ്ട്. മുമ്പ്, മഴ ശക്തമായാൽ പുഴ കരകവിയുന്ന സമയത്തു മാത്രമാണ് തോണി സർവിസ് ഏതാനും ദിവസം നിർത്തിവെക്കാറുള്ളത്.
കഴിഞ്ഞ ദിവസം ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ തോണിക്കാരുമായി നടത്തിയ ചർച്ചയിലാണ് സർവിസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. തോണിയാത്രക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടവ് കടക്കുന്നവരുടെ പേരും ഫോൺ നമ്പറും ശേഖരിക്കുന്നുണ്ട്. അഞ്ച് യാത്രക്കാരെ മാത്രമാണ് കയറാൻ അനുവദിക്കുക. സാനിറ്റൈസറും യാത്രക്കാർക്ക് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.