പുൽപള്ളി: വീണ്ടും പെരിക്കല്ലൂർ തോണിക്കടവ് സജീവമായി. കോവിഡിനെത്തുടർന്ന് മാസങ്ങളോളം നിലച്ച തോണി സർവിസ് പുനരാരംഭിച്ചതോടെ പെരിക്കല്ലൂരിൽ നിന്നും കർണാടകയിലെ ബൈരൻകുപ്പ വഴി ആളുകൾ സഞ്ചരിച്ചുതുടങ്ങി. ഒരു നൂറ്റാണ്ടിലേറെ കാലമായി ഇവിടെ തോണി സർവിസ് ആരംഭിച്ചിട്ട്. ഇക്കാലയളവിൽ ആദ്യമായാണ് മാസങ്ങളോളം തോണി സർവിസ് നിർത്തിവെക്കേണ്ടിവന്നത്. തോണി കടത്ത് പുനരാരംഭിച്ചെങ്കിലും ആദ്യനാളുകളിൽ യാത്രക്കാർ കുറവായിരുന്നു.
ഈയടുത്താണ് കൂടുതൽപേർ എത്തിത്തുടങ്ങിയത്. മാനന്തവാടിയിൽനിന്ന് മൈസൂരുവിലേക്ക് പോകുന്നത് ബൈരൻകുപ്പ വഴിയാണ്. പുൽപള്ളി മേഖലയിലുള്ള പലരും മൈസൂരു ഭാഗത്തേക്ക് പോകുന്നത് കബനി കടന്നാണ്. കർണാടകയിലെ കൃഷിയിടങ്ങളിൽ പുൽപള്ളി മേഖലയിലുള്ളവർ ധാരാളമായുണ്ട്.
തൊഴിലാളികളടക്കം പോകുന്നതും ഈ വഴിതന്നെ. ഇതോടെയാണ് തോണികളിൽ സഞ്ചരിക്കാൻ ആളുകൾ കൂടിയത്. കർണാടക അതിർത്തി ഗ്രാമങ്ങളിൽ നിന്നും നിരവധി തൊഴിലാളികൾ കേരള അതിർത്തി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ പണിക്കായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.