പുൽപ്പള്ളി: വെള്ളപ്പൊക്കത്തിൽ കോഴി കൃഷി നശിച്ച കർഷകന് നഷ്ടപരിഹാരം ലഭിച്ചില്ല. കർഷകൻ ലോൺ തുക തിരിച്ചടക്കാത്തതിനെത്തുടർന്ന് ബാങ്കിെൻറ പീഡനം. പെരിക്കല്ലൂർ മോളേക്കുന്നേൽ സലോമിയാണ് തുക തിരിച്ചടക്കാനാവാത്ത സ്ഥിതിയിലുള്ളത്.
2019ൽ കബനി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപത്തെ വീടുകൾ അടക്കം മുങ്ങിയിരുന്നു. സലോമിയുടെ മുന്നൂറോളം കോഴികളും വെള്ളപ്പൊക്കത്തിൽ ചത്തു. ബാങ്കിൽനിന്ന് ഒരു ലക്ഷം രൂപ കടമെടുത്താണ് കോഴിഫാം തുടങ്ങിയത്. സമീപവാസികൾക്കെല്ലാം നഷ്ടപരിഹാരം ലഭിച്ചിരുന്നു.
ഇവർക്കുമാത്രം ലഭിച്ചില്ല. തുക തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികൾ ഉണ്ടാകുമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്. നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ലോൺ തിരിച്ചടക്കാനാവാത്ത സ്ഥിതിയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.