പുൽപള്ളി: പുൽപള്ളി, പൂതാടി പഞ്ചായത്തുകളുടെ അതിർത്തിയിലുൾപ്പെട്ട 56, ചീയമ്പം 73, പ്രദേശങ്ങൾ കരടി ഭീഷണിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ തോട്ടങ്ങളിൽ പകൽ സമയത്ത് കരടിയെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.
കാർഷികവിളകൾ വിളവെടുക്കുന്ന സമയമാണിപ്പോൾ. ഈ സമയത്ത് വന്യജീവികൾ തോട്ടങ്ങളിൽ ഇറങ്ങുന്നത് ആളുകളെ ഭയപ്പെടുത്തുകയാണ്. പണിക്കും മറ്റും തോട്ടത്തിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. കരടി ശല്യത്തിൽ നിന്നും പ്രദേശവാസികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പരിപാടിയിൽ പങ്കെടുത്തു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കരടിയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനപാലകർ ഉറപ്പുനൽകി. ഇതിനായി പ്രത്യേക ദൗത്യസേനയെ ഇറക്കും. ജനപ്രതിനിധികളടക്കം യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.