പുൽപള്ളി: കാർഷിക മേഖലക്ക് പ്രതീക്ഷയായി കുരുമുളകിെൻറ വില ഉയർന്നു. ഏതാനും വർഷങ്ങളായി വിലത്തകർച്ചയിൽ നീങ്ങിയ കറുത്ത പൊന്നിന് പുതിയ വാതായനങ്ങൾ തുറന്നത് ദീപാവലി ഡിമാൻഡാണ്. കുരുമുളക് കിലോക്ക് സമീപകാലം വരെ 400 രൂപക്കു താഴെയായിരുന്നു വില. ഇപ്പോൾ 465 രൂപയിലെത്തി. ക്രിസ്മസ്, ന്യൂഇയർ ഡിമാൻഡ് കുരുമുളകിനുണ്ടാകുമെന്നും വില വർധിക്കുമെന്നും പ്രതീക്ഷയുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കുരുമുളകിന് കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ലായിരുന്നു. ഇപ്പോഴത്തെ വിലവർധന കർഷകർക്ക് പുത്തനുണർവ് പകരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.