പുൽപള്ളി: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം കായികേപ്രമികൾക്ക് ഉപകാരപ്പെടാത്തനിലയിൽ. ലക്ഷങ്ങൾ ചെലവഴിച്ച് വിവിധ പ്രവൃത്തികൾ നടത്തിയെങ്കിലും ഗ്രൗണ്ട് നന്നാക്കാൻ നടപടി വൈകുന്നതാണ് കായികപ്രേമികളെ നിരാശരാക്കുന്നത്.
പട്ടാണിക്കൂപ്പിനടുത്താണ് സ്റ്റേഡിയം. വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ വിലകൊടുത്ത് വാങ്ങിയ സ്ഥലമാണിത്. സ്റ്റേഡിയത്തിെൻറ ഒരുഭാഗം പാറക്കെട്ടുകൾ നിറഞ്ഞനിലയിലാണ്. സെവൻസ് ഫുട്ബാൾ അടക്കം ഇവിടെ നടത്താൻ ബുദ്ധിമുട്ടാണ്. മറ്റൊരുഭാഗം കടമാൻതോടാണ്. ഇവിടെ വേലികെട്ടി തിരിച്ചിട്ടുണ്ടെങ്കിലും പലയിടത്തും തകർന്നു. സമീപകാലത്ത് ലക്ഷങ്ങൾ ചെലവഴിച്ച് സ്റ്റേഡിയത്തിന് അനുബന്ധമായി വേറെ നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പഞ്ചായത്ത്തലത്തിലുള്ള മത്സരങ്ങൾ മാത്രമേ ഇവിടെ നടത്താൻ സാധിക്കുന്നുള്ളൂ. കളിക്കളത്തിന്റെ ഒരു ഭാഗത്തുള്ള പാറക്കെട്ടുകൾ നീക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.