പു​ൽ​പ്പ​ള്ളി ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ്; കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​ഴി​മ​തി​യെ ന്യാ​യീ​ക​രി​ക്കു​ന്നു -സി.​പി.​എം

പു​ൽ​പ​ള്ളി: സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പി​ൽ അ​റ​സ്റ്റി​ലാ​യ സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ വെ​ട്ടി​ലാ​യ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം സി.​പി.​എ​മ്മി​നെ​തി​രെ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​നെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ബാ​ങ്കി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വാ​യ്പ വി​ത​ര​ണ​ത്തി​ല്‍ 8.64 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ക​ണ്ടെ​ത്തി​യ​ത്.

2014ല്‍ ​ബാ​ങ്ക് അം​ഗ​ങ്ങ​ളു​ടെ ഒ​പ്പ് വ്യാ​ജ​മാ​യി ഉ​പ​യോ​ഗി​ച്ചു പൊ​തു​യോ​ഗ മി​നുട്സ് ഉ​ണ്ടാ​ക്കി വ്യ​ക്തി​ഗ​ത വാ​യ്പ​പ​രി​ധി 25 ല​ക്ഷ​മാ​യി ഉ​യ​ര്‍ത്തി​യാ​ണ് ത​ട്ടി​പ്പി​നു ക​ള​മൊ​രു​ക്കി​യ​ത്. അ​ക്കാ​ല​ത്ത് കെ.​എ​ല്‍. പൗ​ലോ​സ് ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​വും ഡി.​സി.​സി പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു. ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍ ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​വും പാ​ര്‍ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റു​മാ​യി​രു​ന്നു. അ​ഴി​മ​തി​ക്ക് ക​ളം ഒ​രു​ക്കാ​നാ​ണ് ബൈ​ലോ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്.

2006-11 കാ​ല​ത്ത് കാ​ർ​ഷി​ക സ​ബ്സി​ഡി​ക്കാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക​യി​ൽ വ​ൻ ക്ര​മ​ക്കേ​ടാ​യി​രു​ന്നു സ​ഹ​ക​ര​ണ വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് തു​ക തി​രി​ച്ച് പി​ടി​ക്കാ​ൻ ഉ​ത്ത​ര​വാ​യി. അ​ന്ന​ത്തെ ബാ​ങ്ക് പ്ര​സി​ഡ​ന്റ് കെ.​എ​ൽ. പൗ​ലോ​സ് ര​ണ്ടു കോ​ടി രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് തി​രി​ച്ച​ട​ച്ച​ത്.

സ​ർ​ക്കാ​ർ കൊ​ടു​ത്ത പ​ണം എ​വി​ടെ എ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. ബാ​ങ്ക് പ്ര​വ​ർ​ത്ത​ന പ​രി​ധി​ക്ക് പു​റ​ത്തു​ള്ള അ​ര​യേ​ക്ക​ർ വ​യ​ൽ ക​ര​സ്ഥ​ല​മാ​ണെ​ന്ന് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി​യാ​ണ് ദി​ലീ​പ് വാ​യ്പ സം​ഘ​ടി​പ്പി​ച്ച​ത്.

സ​ഹ​ക​ര​ണ ഓ​ഡി​റ്റ് വി​ഭാ​ഗം ത​ട്ടി​പ്പ് ക​ണ്ടെ​ത്തു​ക​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ്ഥാ​നം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭ​യ​ത്തി​ലാ​ണ് ദി​ലീ​പ് തു​ക തി​രി​ച്ച​ട​ച്ച് ത​ടി​യൂ​രി​യ​ത്. ഈ ​പ​ണം ന​ൽ​കി​യ​ത് സ​ജീ​വ​ൻ ആ​ണെ​ന്നാ​ണ് ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പു​ൽ​പ​ള്ളി പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​യി​രി​ക്കെ ആ​ദി​വാ​സി​ക​ൾ​ക്ക് പോ​ത്തു​കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്ത​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി വി​ജി​ല​ൻ​സ് കേ​സി​ൽ ത​ല​ശ്ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന ആ​ളാ​ണ് ദി​ലീ​പെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ്. സു​രേ​ഷ് ബാ​ബു, രു​ഗ്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ജി മാ​ത്യു, പ്ര​കാ​ശ് ഗ​ഗാ​റി​ൻ, ടി.​കെ. ശി​വ​ൻ ,സി.​ഡി. അ​ജീ​ഷ്, വി.​ജെ. ബേ​ബി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Pulpalli Bank Loan Fraud; Congress leadership condones corruption - CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.