ഇ.​ഡി റെ​യ്ഡ് ന​ട​ത്തി​യ കെ.​കെ. അ​ബ്ര​ഹാ​മി​ന്റെ പു​ൽ​പ​ള്ളി

ചു​ണ്ട​ക്കൊ​ല്ലി​യി​ലെ വീ​ട്

പു​ല്‍പ​ള്ളി ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പ്; ഇ.​ഡി പ​രി​ശോ​ധി​ച്ച​ത് സ്വ​ത്ത് വി​വ​രം

പു​ല്‍പ​ള്ളി: സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച​ത് പ്ര​ധാ​ന​മാ​യും സ്വ​ത്ത് വി​വ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ. വാ​യ്പ ത​ട്ടി​പ്പി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ പ്ര​മു​ഖ​രു​ടെ സ്വ​ത്ത് വി​വ​ര​മാ​ണ് ഇ.​ഡി പ​രി​ശോ​ധി​ച്ച​ത്.

ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്റും കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കെ.​കെ. അ​ബ്ര​ഹാ​മി​ന്റെ ചു​ണ്ട​ക്കൊ​ല്ലി​യി​ലെ വീ​ട്, ബാ​ങ്ക് മു​ന്‍ സെ​ക്ര​ട്ട​റി കെ.​ടി. ര​മാ​ദേ​വി​യു​ടെ മീ​ന​ങ്ങാ​ടി​യി​ലെ വീ​ട്, ബാ​ങ്കി​ല്‍ വാ​യ്പ വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന പി.​യു. തോ​മ​സി​ന്റെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വീ​ട്, വാ​യ്പ ത​ട്ടി​പ്പ് ആ​സൂ​ത്ര​ക​നെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ക​രാ​റു​കാ​ര​ന്‍ സ​ജീ​വ​ന്‍ കൊ​ല്ല​പ്പ​ള്ളി​യു​ടെ കേ​ള​ക്ക​വ​ല​യി​ലെ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ബാ​ങ്കി​ലു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പു​ൽ​പ​ള്ളി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​രി​ശോ​ധ​നക്കു​ശേ​ഷം പു​റ​ത്തേ​ക്കു വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ

വാ​യ്പ തി​രി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണം എ​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​രു​ടെ അ​ക്കൗ​ണ്ടി​​ലേ​ക്ക് എ​ത്തി​യ​തെ​ന്നും ബാ​ങ്കി​ൽ സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി​യു​ടെ ഇ​ട​പ്പെ​ട​ൽ എ​ന്താ​യി​രു​ന്നു​വെ​ന്നും ജീ​വ​ന​ക്കാ​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ച​റി​ഞ്ഞു. 36 വാ​യ്പ​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

കൊ​ച്ചി, കോ​ഴി​ക്കോ​ട് യൂ​നി​റ്റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​ത് പു​ല​ർ​ച്ചെ ര​ണ്ടോ​​ടെ​യാ​ണ്. ആ​ധാ​ര​ങ്ങ​ള്‍, ബാ​ങ്ക് ഇ​ട​പാ​ട് രേ​ഖ​ക​ള്‍, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ക​ള്‍ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചു. ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ല്‍ കൊ​ച്ചി യൂ​നി​റ്റ് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ എ​സ്.​ജി. ക​വി​ത്ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. സെ​ക്ര​ട്ട​റി​യു​ടെ ഭ​ര്‍ത്താ​വാ​ണ് ഈ ​സ​മ​യം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​യ്പ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ല്‍പ​ള്ളി​യി​ലെ ഡാ​നി​യേ​ല്‍-​സാ​റാ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ പ​രാ​തി​യി​ല്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​വ​ർ റി​മാ​ന്‍ഡി​ലാ​ണ്. വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​യി​ല്‍ ഇ.​ഡി ര​ണ്ടു​മാ​സം മു​മ്പ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്കു നോ​ട്ടീ​സ് ന​ല്‍കി​യി​രു​ന്നു.

Tags:    
News Summary - Pulpally Bank Loan Fraud-ED verified property information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.