പുൽപള്ളി: സാമൂഹിക ആരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക്. എം.എസ്.ഡി.പി ഫണ്ട് ഉപയോഗിച്ച് മൂന്നു കോടി ചെലവിൽ നിർമിച്ച താഴെയങ്ങാടിക്കടുത്താണ് പുതിയ കെട്ടിടം. ഒക്ടോബർ ആദ്യവാരം മുതൽ ആശുപത്രിയുടെ ഓഫിസ് ഇവിടെ പ്രവർത്തനം ആരംഭിക്കും.
ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ചിട്ട് ഏഴു വർഷത്തിലേറെയായി. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവും കെട്ടിടത്തിനുൾ വശം കൗണ്ടറുകളാക്കി തിരിക്കാത്തതുമെല്ലാം ആശുപത്രി പ്രവർത്തിക്കാൻ തടസ്സമായി. സമീപകാലത്ത് പുതിയ കെട്ടിടത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.
മിനി ഓപറേഷൻ തിയറ്റർ, ലേബർ റൂം. കൂടുതൽ ഒ.പി കൗണ്ടറുകൾ, ലിഫ്റ്റ് സൗകര്യം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ആശുപത്രിയിൽ സൗകര്യക്കുറവുകൾ ഏറെയാണ്. ഇതേ തുടർന്നാണ് പുതിയ കെട്ടിടം നിർമിച്ചത്. വർഷങ്ങൾക്കുമുമ്പ് പുതിയ ആശുപത്രി കെട്ടിടത്തിെന്റ ഉദ്ഘാടനം നടന്നിരുന്നു. പിന്നീട് യാതൊരു പ്രവർത്തനങ്ങളും നടന്നില്ല.
നിരവധി സംഘടനകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് അടുത്ത ആഴ്ച മുതൽ ഘട്ടം ഘട്ടമായി ആശുപത്രിയുടെ പ്രവർത്തനം മാറ്റാൻ തീരുമാനമെടുത്തത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ, വൈസ്പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ മേഴ്സി ബെന്നി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.