പുൽപള്ളി: ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി. അയ്യപ്പന്‍നായരുടെ നേതൃത്വത്തിലുള്ള സംഘം പുല്പള്ളി സര്‍വിസ് സഹകരണ ബാങ്കിൽ പരിശോധന തുടങ്ങി. തിങ്കളാഴ്ച രാവിലെ 11ന് എത്തിയ സംഘം ബാങ്കിൽ 2017-18 മുതൽ 2022-23 സാമ്പത്തിക വർഷങ്ങളിൽ വിതരണം ചെയ്ത വായ്പകളെക്കുറിച്ചും ബാങ്കിലെ ആസ്തി ബാധ്യതകളെ കുറിച്ചും ബാങ്കിന്റെ പൊതു ഫണ്ടിൽ നിന്ന് സഹകരണ നിയമങ്ങൾക്കും സർക്കുലർ നിർദേശങ്ങൾക്കും വിരുദ്ധമായി സഹകരണസംഘം രജിസ്ട്രാറുടെ അനുമതി ഇല്ലാതെയും പണം ചെലഴിച്ചിട്ടുണ്ടോ എന്നതുസംബന്ധിച്ചുമാണ് പരിശോധന നടത്തുന്നത്.
പ്രാഥമിക പരിശോധന മാത്രമാണ് തുടങ്ങിയതെന്ന് ഡെപ്യൂട്ടി രജിസ്ട്രാർ ടി. അയ്യപ്പൻ നായർ പറഞ്ഞു. ഒരുമാസത്തിനകം അന്വേഷണ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. അസിസ്റ്റൻറ് രജിസ്ട്രാർ അരുൺ, വി. സജികുമാർ, രാജാറാം, ആർ. ജ്യോതിഷ് കുമാർ, പി. ബബീഷ് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. വായ്പ തട്ടിപ്പിനു ഇരയായി കടക്കെണിയില്‍പ്പെട്ട കര്ഷകന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണത്തിനു സംഘത്തെ നിയോഗിച്ചത്.
പരിശോധന ഇന്നും തുടരും. അതേസമയം കേസിലെ മുഖ്യ സൂത്രധാരനായ സജീവൻ ഒളിവിൽ തന്നെയാണ്. ഇയാളെ കണ്ടെത്തുന്നതിനായ് പൊലീസ് അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കടക്കം വ്യാപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.