പുൽപള്ളി: പുൽപള്ളിയിൽ ക്വട്ടേഷൻ ടീമുകൾ വളർന്നു വരുന്നതിൽ ആശങ്ക. പുൽപള്ളിയിലെ ഒരു ക്വട്ടേഷൻ ടീം കുടകിൽ വർഷങ്ങളായി കൃഷി നടത്തിയിരുന്ന മലയാളി കുടുംബത്തെ കഴിഞ്ഞദിവസം ആക്രമിച്ചിരുന്നു. കുടകിലെ സോമവാർപേട്ടയിലെ ഒരു മലയാളി കുടുംബത്തെയാണ് അവിടെയെത്തി ആക്രമിച്ചത്. സംഭവത്തിൽ പുൽപള്ളിക്കാരായ ഷൈബി കൂനംപറമ്പിൽ (സുരഭി കവല), ടുട്ടു, ജോമോൻ (കാപ്പിസെറ്റ്) സുബിൻ എന്നിവരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 വർഷമായി ഇവിടെ കൃഷി ചെയ്യുന്ന പുൽപള്ളി സ്വദേശി നടക്കുഴക്കൽ ജോസ് (77), മകൻ സാബുജോസ് (48) എന്നിവരെയാണ് ആക്രമിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ അവകാശവാദമുന്നയിച്ചായിരുന്നു ആക്രമണം. മുമ്പും ഈ ക്വട്ടേഷൻ സംഘം പല ജില്ലകളിലും ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ജീവനും സ്വത്തിനും ഭീഷണിയായ ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇത്തരക്കാരെ അമർച്ച ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടു.പ്രസിഡന്റ് യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അനിൽ സി. കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.