പുൽപള്ളി: ശക്തമായ മഴയിൽ കബനി നദി ജലസമൃദ്ധമായി. പുഴയിൽ ജലനിരപ്പ് ഉയർന്നത് നാട്ടുകാർക്കും പൊലീസിനും ഒരുപോലെ ആശ്വാസമായി. കഴിഞ്ഞ ദിവസം വരെ പാറക്കെട്ടുകൾ നിറഞ്ഞ നിലയിലായിരുന്നു കബനി നദി. കേരളത്തിൽ മദ്യഷാപ്പുകൾ അടഞ്ഞുകിടക്കുകയാണെങ്കിലും കർണാടകയിൽനിന്ന് വ്യാപകമായി ചിലർ മദ്യം കൊണ്ടുവന്നിരുന്നത് കബനി മുറിച്ചുകടന്നായിരുന്നു.
പൊലീസ് ഒരുഭാഗത്ത് പരിശോധന നടത്തുമ്പോൾ മറുഭാഗത്തുകൂടിയായിരുന്നു മദ്യക്കടത്ത്. രാവും പകലും ഇത് തുടരുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചത്. ഇതോടെ, വരണ്ടുകിടന്ന പുഴ ജലസമ്പന്നമായി.
തോണി സർവിസും മറ്റും നിർത്തിവെച്ചിരിക്കുന്നതിനാൽ കർണാടകയിലേക്ക് മദ്യം വാങ്ങാൻ എളുപ്പത്തിൽ പോയിവരാൻ പറ്റാത്ത അവസ്ഥയിലായി. ഇതാണ് പൊലീസിനും നാട്ടുകാർക്കും ഏറെ ആശ്വാസം പകരുന്നത്. മദ്യപാനികൾ നാട്ടുകാർക്കും ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.