പുൽപള്ളി: കാലവർഷം തിമിർത്ത് പെയ്യേണ്ട സമയത്തും വയനാട്ടിൽ കനത്ത ചൂട്. ജൂൺ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ മഴക്കുറവിനാൽ കാർഷിക മേഖലയിലും പ്രതിസന്ധി. ജലേസ്രോതസ്സുകൾ പലതും വരണ്ട നിലയിലാണ്. ജില്ലയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 75 ശതമാനത്തിലേറെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന ഉപജീവന മാർഗമായ കാർഷിക മേഖലയെ മഴക്കുറവ് ദോഷകരമായി ബാധിക്കുകയാണ്.
നെൽകൃഷിക്കടക്കം ഉള്ള പ്രാരംഭ ജോലികൾ ആരംഭിക്കേണ്ട സമയമാണിത്. സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് വയനാട്. കുരുമുളക്, കാപ്പി തുടങ്ങിയ വിളകൾക്കെല്ലാം ഇപ്പോൾ മഴ ലഭിച്ചെങ്കിൽ മാത്രമെ കാര്യമുള്ളൂ. മികച്ച മഴ പ്രതീക്ഷിച്ച് കാർഷിക നഴ്സറികളിലെല്ലാം തൈകൾ വ്യാപകമായാണ് ഇറക്കിയത്.
ഇവ നഴ്സറികളിൽ വിൽക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. വേനൽ മഴ മാത്രമാണ് ഇടക്കാലത്ത് ലഭിച്ചത്. വിളകൾക്ക് ആവശ്യമായ സമയത്ത് മഴ ലഭിക്കാത്തത് കർഷകരിൽ ആശങ്കയുണ്ടാക്കുന്നു. മിഥുനം തുടങ്ങിയിട്ടും മിക്കയിടങ്ങളിലും വേനലിന്റെ പ്രതീതിയാണ്. പുൽപള്ളി, മുളളൻകൊല്ലി പഞ്ചായത്തുകളിൽ മഴ തീരെയില്ല. കബനി നദിയടക്കം വരണ്ട നിലയിലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലുള്ളത് പോലെ പാറക്കെട്ടുകൾ നിറഞ്ഞ നിലയിലാണ് കബനി.
പനമരം: മിഥുനം പിറന്നിട്ടും മഴയില്ലാതായത് കാരണം കുട നടന്നാക്കുന്നവർ പട്ടിണിയിൽ. മിഥുനമാസമായിട്ടും കാലവർഷം വൈകുന്നത് കാരണം മഴയെ ആശ്രയിച്ചു ജീവിക്കുന്നവർ പട്ടിണിലായി. കഴിഞ്ഞ് ആറ് പതിറ്റാണ്ടിലേറെയായി പനമരത്തെ കട തിണ്ണകളിൽ കുട നന്നാക്കി ഉപജീവനം നടത്തുന്നയാളാണു ചങ്ങാടക്കടവിലെ സൈതാലി. ചെറുപ്പം മുതൽ കുട നന്നാക്കിയാണു ജീവിക്കുന്നത്. വയസ്സ് 70 ആയിട്ടും മഴയെ ആശ്രയിച്ചാണുജീവിതം.
കാലവർഷം വൈകിയത് കാരണം നൂറുകണക്കിന് ആളുകളുടെ അന്നമാണു മുടങ്ങിയിരിക്കുന്നത്. സ്കൂൾ തുറക്കുന്ന സമയങ്ങളിലാണ് കുട നന്നാക്കുവാൻ ആളുകൾ ഏറെ ഉണ്ടാവുക. ഇത്തവണ മഴയില്ലാതെ സീസൺ കഴിഞ്ഞത് കൂട നന്നാക്കുന്നവരെ ദുരിതത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.