പുൽപള്ളി: വിളവെടുപ്പ് സീസണിൽ കാപ്പിവില ഉയർന്നത് കാർഷിക മേഖലക്ക് ആശ്വാസമായി. കിലോഗ്രാമിന് 85 രൂപയോളമാണ് നിലവിലെ വില. പരിപ്പിന് 160 രൂപയോളവുമായി. ഏറെ വർഷങ്ങൾക്കുശേഷമാണ് വില ഇത്രയും ഉയരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 40 മുതൽ 45 രൂപ വരെയായിരുന്നു വില.
വില ഉയർന്നെങ്കിലും അതിെൻറ മെച്ചം ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നില്ല. ഉൽപാദനം കുത്തനെ ഇടിഞ്ഞതാണ് കാരണം. കാലംതെറ്റിപ്പെയ്ത മഴയാൽ കാപ്പിക്കുരു വ്യാപകമായി കൊഴിഞ്ഞുപോയി. രാസവളങ്ങളുടെ വില വർധന കാരണം പലർക്കും വളപ്രയോഗം നടത്താനും സാധിച്ചില്ല.
വിദേശരാജ്യങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയാൽ കാപ്പി ഉൽപാദനം കുത്തനെ ഇടിഞ്ഞതാണ് വില വർധനവിന് പ്രധാന കാരണം. പച്ചക്കാപ്പിക്കും ഉയർന്ന വില ഇപ്പോഴുണ്ട്. കാപ്പിയുടെ ലഭ്യത കുറഞ്ഞതിനൊപ്പം ആഭ്യന്തര വിപണിയിൽ ആവശ്യം വർധിച്ചതും വിലവർധനവിന് വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.