പുൽപള്ളി: ടൗണിൽ റോഡ് നവീകരണ പ്രവൃത്തികൾ തകൃതിയിൽ. നിർമാണം പൂർത്തിയാകുന്നതോടെ ടൗണിന്റെ മുഖഛായ തന്നെ മാറും. കിഫ്ബി ധനസഹായത്താൽ നിർമിക്കുന്ന പയ്യമ്പള്ളി-കാപ്പിസെറ്റ് റോഡ് പ്രവർത്തിയുടെ ഭാഗമായാണ് ടൗണിലും വീതികൂട്ടി ടാർ ചെയ്യുന്നത്. ടൗണിൽ റോഡിന് വീതികൂടുന്നത് ഗതാഗതകുരുക്കിനും പരിഹാരമാകും.
40 കോടിയോളം രൂപ ചെലവിലാണ് റോഡ് നിർമാണം. ഊരാളുങ്കൽ സൊസൈറ്റിയാണ് കരാറേറ്റെടുത്ത് പണികൾ നടത്തുന്നത്. കഴിഞ്ഞ വർഷം നിർമാണം ആരംഭിച്ച റോഡ് പണി അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. പയ്യപ്പമ്പള്ളി-കാപ്പിസെറ്റ് റോഡ് നവീകരണം പൂർത്തിയാകുന്നതോടെ മാനന്തവാടി പ്രദേശത്തുള്ളവർക്ക് പുൽപള്ളിയുമായും തിരിച്ചും എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയും.
വയനാട് മെഡിക്കൽ കോളജ്, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിലേക്കും ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രത്തിലേക്കും എളുപ്പത്തിലെത്താൻ ഈ റോഡ് ഉപകരിക്കും. റോഡ് കടന്നുപോകുന്ന പുൽപള്ളി ടൗണിൽ ഒരാഴ്ചയായി നിർമാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്.
ടൗണിന് നടുവിൽ ട്രാഫിക്കിന് വിലങ്ങുതടിയായിരുന്ന പൊതു സ്റ്റേജും ട്രാഫിക് ഐലന്റും കഴിഞ്ഞ ദിവസം പൊളിച്ചുനീക്കി. രാവും പകലും നിർമാണ പ്രവൃത്തികൾ തകൃതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.