പുൽപള്ളി: സ്കൂൾ ബസുകൾ കട്ടപ്പുറത്തായിട്ട് രണ്ടു വർഷം. റോഡിലിറക്കാൻ പല ബസുകൾക്കും ലക്ഷങ്ങൾ ചെലവാകും.
രണ്ടു വർഷത്തോളമായുള്ള കാത്തിരിപ്പിനുശേഷം വിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ സ്കൂൾ ബസുകൾ പലതും ഓടിക്കാനാവാത്തവിധം തകരാറിലാണ്. മാസങ്ങളായി ഓടാതെ കിടക്കുന്നതിനാൽ ടയറുകളും ബാറ്ററികളും ജി.പി.എസ് സംവിധാനങ്ങളും പ്രവർത്തനരഹിതമായി. അറ്റകുറ്റപണികൾ നടത്തിയാൽ മാത്രമേ റോഡിലിറക്കാനാകു.
സ്കൂൾ ബസ് ൈഡ്രവർമാരും സഹായികളും മാസങ്ങളായി തൊഴിൽ രഹിതരാണ്. പലരും മറ്റു തൊഴിലുകളിലേക്ക് തിരിഞ്ഞു. മാസങ്ങളായി ശമ്പളം കിട്ടാത്ത ൈഡ്രവർമാരാണ് ഭൂരിഭാഗവും. ഇവരുടെ സംരക്ഷണത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.