പുൽപള്ളി: പുൽപള്ളി ടൗണിനോട് ചേർന്നുള്ള ചുണ്ടക്കൊല്ലി റോഡും അഴുക്കുചാലും നന്നാക്കാത്തത് ദുരിതമാകുന്നു. ഈ വഴി കാൽനടയാത്രപോലും ദുസ്സഹമാണ്. അഴുക്കുചാലിൽ വെള്ളം കെട്ടികിടക്കുന്നത് ദുർഗന്ധത്തിനും കാരണമാകുന്നു. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നു. ചർച്ചയെ തുടർന്ന് ഇത് പിന്നീട് മാറ്റി. ഒരു മാസത്തിനകം റോഡ് നന്നാക്കാമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകിയ ഉറപ്പ്.
റോഡ് നന്നാക്കിയാലും അഴുക്കുചാലിന്റെ കാര്യത്തിൽ പഞ്ചായത്ത് ഇടപെട്ടിട്ടില്ല. ഇത് സംബന്ധിച്ച പരാതി കേൾക്കാൻ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ കഴിഞ്ഞ ദിവസം പുൽപള്ളിയിൽ എത്തിയിരുന്നു. അഴുക്കുചാൽ നന്നാക്കാൻ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പ്രധാന റോഡിൽ നിന്നും 100 മീറ്റർ ദൂരം മാത്രം നന്നാക്കിയാൽ റോഡ് ഗതാഗത യോഗ്യമാക്കാം. മൂന്നു വർഷത്തോളമായി ഈ ഭാഗം നന്നാക്കാൻ യാതൊരു ശ്രമവും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.