പുൽപള്ളി: സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തുമെന്ന പ്രഖ്യാപനം യാഥാർഥ്യമായില്ല. 340 അധ്യാപകരുടെ നിയമനം സ്ഥിരപ്പെടുത്തുമെന്ന് മാസങ്ങൾക്കുമുമ്പ് പ്രഖ്യാപനം ഉണ്ടായെങ്കിലും ഈ അധ്യായനവർഷവും ഇതിനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. ഇവർക്കുള്ള ശമ്പളവും മുടങ്ങിയിരിക്കുകയാണ്.
15ഉം 20ഉം വർഷം സർവിസുള്ള അധ്യാപകരാണ് സ്ഥിരനിയമനം കാത്ത് കഴിയുന്നത്. ജില്ലയിൽ മാത്രം ഇത്തരത്തിൽ 38 അധ്യാപകരുണ്ട്. വനാന്തര ഗ്രാമങ്ങളിലും വിദൂര ആദിവാസി ഊരുകളിലുമാണ് ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളിൽ ഏറെയും. മുൻവർഷങ്ങളിലും കൃത്യമായി ശമ്പളം ഇവർക്ക് ലഭിച്ചിരുന്നില്ല. അപ്പോഴൊക്കെയും ചർച്ചകൾ നടത്തി ഇവരുടെ ശമ്പളം മാത്രം പുനഃസ്ഥാപിച്ചു. സ്ഥിരപ്പെടുത്തണം എന്ന പ്രധാന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. സ്കൂളിെൻറ മുഴുവൻ ചുമതലകളും ഒറ്റക്ക് നടത്തുന്നവർ കൂടിയാണ് ഈ അധ്യാപകർ. നവംബർ ഒന്നിന് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം ഇവിടങ്ങളിലും വിദ്യാർഥികളെ പ്രവേശിപ്പിച്ചുതുടങ്ങി. അധ്യാപകരെ സർക്കാർ സർവിസിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം യാഥാർഥ്യമാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.