താ​ഴ​ശ്ശേ​രി​യി​ലെ മ​ൺ​പാത

റോ​ഡി​നാ​യി ആ​ദി​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പ്​ നീ​ളു​ന്നു

പു​ൽ​പ​ള്ളി: പു​ൽ​പ​ള്ളി ചേ​കാ​ടി​ക്ക​ടു​ത്ത താ​ഴ​ശ്ശേ​രി​യി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡി​ല്ല. പാ​ട​വ​ര​മ്പ​ത്തു​കൂ​ടെ​യു​ള്ള റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് പ​ര്യാ​പ്​​ത​മ​ല്ല. ഇ​വി​ടേ​ക്ക് റോ​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ്​ പ​രാ​തി. താ​ഴ​ശ്ശേ​രി​യി​ൽ നി​ര​വ​ധി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. 50 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് എ​ല്ലാ​വ​രും.

റോ​ഡി​ന്‍റെ കു​റ​ച്ചു​ഭാ​ഗം ടാ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ബാ​ക്കി​ഭാ​ഗം മ​ൺ​പാ​ത​യാ​ണ്. ഈ ​ഭാ​ഗം ടാ​ർ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് അ​ധി​കൃ​ത​ർ നി​രാ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ആ​ന​ക്കൂ​ട്ടം പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങു​ന്നു. ഗ്രാ​മ​ത്തോ​ട് തൊ​ട്ടു​ചേ​ർ​ന്ന് വ​ന​മാ​ണ്. വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​ണ്. എ​ന്നി​ട്ടും റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - thazhassery road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.