പുൽപള്ളി: പ്രവർത്തനം തുടങ്ങുംമുമ്പേ വാട്ടർ എ.ടി.എമ്മിന്റെ തറഭാഗം തകർന്നു. പുൽപള്ളിയിൽ സ്ഥാപിച്ച വാട്ടർ എ.ടി.എമ്മിന്റെ തറയാണ് മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും തകർന്നത്. നിർമാണത്തിലെ അപാകതയാണ് കാരണം.
പുൽപള്ളി ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിലാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി വാട്ടർ എ.ടി.എം പ്രവൃത്തി നടത്തിയത്. ജനങ്ങൾക്ക് ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം എന്ന നിലയിൽ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. ബസ് സ്റ്റാൻഡിലെത്തുന്നവർക്കും മറ്റും കുറഞ്ഞ ചെലവിൽ വെള്ളം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, യന്ത്രം സ്ഥാപിച്ചതല്ലാതെ തുടർപ്രവൃത്തി നടത്തിയിട്ടില്ല. വാട്ടർ കണക്ഷൻ പോലും ലഭ്യമാക്കിയിട്ടില്ല. ഇതിനുമുമ്പാണ് തറഭാഗം തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.