പുൽപള്ളി: വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ട പടമല സ്വദേശി അജീഷ്, പാക്കം-വെള്ളച്ചാല്‍ സ്വദേശി പോള്‍, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു.
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള പാക്കം കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്തിന്റെ വീടും സന്ദർശിച്ചു. അജീഷിന്റെ വീട്ടിലെത്തിയ ഗവർണറോട് നാട്ടുകാർ പരാതി പറഞ്ഞു. വന്യമൃഗശല്യം രൂക്ഷമാണെന്നും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അവർ പറഞ്ഞു.
പരാതി കേൾക്കുകയും അവർ കൊണ്ടുവന്ന നിവേദനം നേരിട്ടു വാങ്ങുകയും ചെയ്തു. പരാതിക്കാരുടെ ഫോൺ നമ്പറും വാങ്ങി. കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് ഗവർണർ പറഞ്ഞു. പ്രജീഷിന്റെ വീടും ഗവർണർ സന്ദർശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവർണർ പ്രജീഷിന്റെ വീട്ടിലെത്തിയത്. അമ്മ ശാരദ, സഹോദരൻ മജീഷ്, വലിയച്ഛൻ തങ്കപ്പൻ എന്നിവരുമായി ഗവർണർ സംസാരിച്ചു.
ഗവർണർ എന്ന നിലയിൽ എല്ലാവിധ സഹായങ്ങളും കുടുംബത്തിന് ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പു കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.