പുൽപള്ളി: സർക്കാർ സഹായമെത്തിയത് മറ്റൊരാളുടെ അക്കൗണ്ടിലായതിനാൽ വീട് നിർമിക്കാൻ കഴിയാതെ വീട്ടമ്മ ദുരിതത്തിൽ. പൂതാടി പഞ്ചായത്തിലെ ചീയമ്പം 73ലെ കിഴക്കേക്കര തങ്കമണിയാണ് അനർഹ കൈപ്പറ്റിയ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഓഫിസുകൾ കയറിയിറങ്ങുന്നത്. 2019 ജൂലൈയിലെ പ്രളയക്കെടുതിയിൽ തകർന്ന വീടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നനുവദിച്ച നാലു ലക്ഷം രൂപ സമാനപേരിലുള്ള മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതി. വീട് പൂർണമായും തകർന്നതോടെ നാട്ടുകാരാണ് ഷെഡ് നിർമിച്ച് നൽകിയത്.
സദാസമയവും വന്യജീവികൾ വിഹരിക്കുന്ന വനത്തോടു തൊട്ടുരുമ്മിയാണ് ഷെഡ്. തങ്കമ്മയുടെ അക്കൗണ്ട് ഇരുളത്തെ ബാങ്കിലാണ്. ആ പണം മറ്റൊരു തങ്കമ്മയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ബാങ്കുകാർ സമ്മതിക്കുന്നതായും ഇവർ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം തേടി കത്തുമയച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ട ഓഫിസുകളിൽനിന്നു ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് തങ്കമ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.