പുൽപള്ളി: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി നിർമിച്ച ചാലുകൾ അപകടക്കെണിയൊരുക്കുന്നു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധ റോഡുകളുടെ വശങ്ങളിൽ കുഴിച്ച കുഴികൾ കല്ലിട്ടു മൂടാൻ വൈകുകയാണ്. വ്യാഴാഴ്ച രാവിലെ പുൽപ്പള്ളി ചേപ്പിലയിൽ പൈപ്പ് ലൈനിടാൻ നിർമിച്ച കുഴിയിലെ ചാലിൽ വീണ് ടോറസ് ലോറി മറിഞ്ഞു. മെറ്റൽ ഇറക്കുന്നതിനിടെ ലോറി റോഡരികിലെ ചാലിൽ മറിയുകയായിരുന്നു. ആർക്കും പരിക്കില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ മേഖലയിലെ വിവിധ ഇടങ്ങളിൽ ഇത്തരം കുഴികളിൽപ്പെട്ട് ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കുഴികൾ ശാസ്ത്രീയമായി മൂടാത്തതാണ് അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലമായതോടെ മണ്ണ് മൂടിയാലും വേഗത്തിൽ താഴ്ന്ന് പോവുകയാണ്. റോഡരികിലെ കുഴികളിൽ മെറ്റൽ ഉപയോഗിച്ച് നികത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.