പുൽപള്ളി: കന്നുകാലി പരിപാലനത്തിന് ചെലവ് ഏറിയതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. കാലിത്തീറ്റക്ക് അടക്കം വില കുത്തനെ ഉയർന്നതോടെ ഈ രംഗത്ത് പിടിച്ചുനിൽക്കാൻ കർഷകർ പാടുപെടുകയാണ്. ആറുമാസത്തിനിടെ 50 കിലോയുടെ കാലിത്തീറ്റക്ക് 200 രൂപയിലധികമാണ് വില വർധിച്ചത്.
കാലിത്തീറ്റ വില ഉയർന്നതോടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ബിയർ വേസ്റ്റ് തുടങ്ങിയവയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കർഷകർ. രണ്ടു നേരം തവിട് മിക്സും ഒരു നേരം കാലിത്തീറ്റയും ബിയർ വേസ്റ്റും എന്ന നിലയിലാണ് പലരും തീറ്റ നൽകുന്നത്. കാലിത്തീറ്റ വില ഉയർന്നതോടെ വയനാട്ടിൽ നിന്നടക്കമുള്ള കർഷകർ കർണാടകയെയാണ് ചോളത്തണ്ടിനും മറ്റുമായി ആശ്രയിക്കുന്നത്. ഒരു കിലോ പച്ച ചോളചെടിക്ക് അഞ്ചുരൂപ വില നൽകണം. പൊതുമേഖല, സ്വകാര്യ കമ്പനികൾ ഒരുപോലെയാണ് കാലിത്തീറ്റക്ക് വില ഉയർത്തിയിരിക്കുന്നത്. കേരള ഫീഡ്സിെൻറയടക്കം ബ്രാൻഡുകൾക്കും വില കൂടി. മിക്ക കർഷകരും കാലിത്തീറ്റയെ ആശ്രയിച്ചാണ് കന്നുകാലികളെ വളർത്തുന്നത്.
തീറ്റപ്പുല്ലിനും വൈക്കോലിനും ക്ഷാമമാണ്. ഇക്കാരണത്താൽ തമിഴ്നാട്ടിൽനിന്നടക്കം എത്തുന്ന കച്ചി തിരിയാണ് ഇപ്പോൾ കർഷകർ ഉപയോഗിക്കുന്നത്. പച്ചപുല്ലിെൻറയും മറ്റും ക്ഷാമം മൂലം മറ്റു ഭക്ഷ്യവസ്തുക്കൾ കന്നുകാലികൾക്ക് നൽകാൻ തുടങ്ങിയതോടെ പാലുൽപാദനം കുറഞ്ഞതായും കർഷകർ പറയുന്നു. കന്നുകാലികൾക്ക് അസുഖങ്ങൾ വരുമ്പോൾ ചികിത്സക്കുള്ള ചെലവും വർധിച്ചതും കർഷകരെ ബാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.