പുൽപള്ളി: ജൽജീവൻ മിഷന്റെ പൈപ്പിടൽ പൂർത്തീകരിച്ച റോഡുകളുടെ വശങ്ങളിലെ മണ്ണ് ശകതമായ മഴയിൽ ഒലിച്ചുപോയി. മുള്ളൻകൊല്ലി പഞ്ചായത്തിലെ ഇരുപ്പൂട്-മേലേപാടിച്ചിറ റോഡിന്റെ വശങ്ങളിൽ വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.
രണ്ടാഴ്ച മുമ്പാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഈ ഭാഗത്ത് സ്ഥാപിച്ചത്. പൈപ്പിട്ടശേഷം മണ്ണ് മൂടിയെങ്കിലും ഉറപ്പിച്ചിരുന്നില്ല. ഈ മണ്ണാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പൂർണമായും ഒഴുകിപ്പോയത്. റോഡിന്റെ ഇറക്കഭാഗത്ത് പലയിടങ്ങളിലും മണ്ണ് കുന്നുകൂടി. ഇതിലെ കാൻനടയാത്രപോലും പറ്റാതായിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ ചളിയിൽ കുടുങ്ങുന്നതും പതിവായി.
ഒട്ടേറെ ബൈക്ക് യാത്രികർ ഇവിടെ വീണിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതി പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. റോഡിന്റെ പലഭാഗത്തും രൂപപ്പെട്ട ഗർത്തങ്ങൾ വൻ അപകടഭീഷണിയാണ് ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.