പുൽപള്ളി: അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധക്കുറവ് കാരണമാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോള്‍ മരിക്കാനിടയായതെന്ന് ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത.
വയനാട്ടില്‍ നല്ല മെഡിക്കല്‍ കോളജും മികച്ച ചികിത്സ സൗകര്യങ്ങളുമുണ്ടായിരുന്നെങ്കില്‍ പോളിന്റെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നു.'പോള്‍ മരിക്കാൻ കാരണം അധികാരികളുടെ ശ്രദ്ധക്കുറവ്'പാക്കത്തെ പോളിന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കടുവയും ആനയുമടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യംമൂലം വയനാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമില്ലാതായിരിക്കുകയാണ്. വിഷയത്തില്‍ അധികാരികളുടെ ഭാഗത്തുനിന്നും വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ട ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക മിത്രം ചെയര്മാന് പി.എം. ജോയി, ഡോ. പി. ലക്ഷ്മണന്, ഇ.എ. ശങ്കരന്, വിഷ്ണു വേണുഗോപാല്‍, ലെനിന് സ്റ്റീഫന്‍ തുടങ്ങിയവരും ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.