പുൽപള്ളി: കബനി നദി വറ്റിവരളുമ്പോഴും മണൽവാരൽ തുടരുന്നു. പാറക്കെട്ടുകൾക്കിടയിൽ അടിഞ്ഞുകൂടിയ മണൽ രാപ്പകൽ വ്യത്യാസമില്ലാതെ കർണാടക ഭാഗത്ത് നിന്നുള്ളവർ കോരിയെടുക്കുന്നത് തുടരുന്നു. വർഷങ്ങൾക്ക് മുമ്പ് കബനിയിൽ നിന്നുള്ള മണൽവാരൽ കേരളം നിർത്തിയിരുന്നു.
പുഴയിൽ നീരൊഴുക്ക് നിലച്ചിട്ട് ആഴ്ചകളായി. രണ്ടാഴ്ച മുമ്പ് കാരാപ്പുഴ അണക്കെട്ടിൽ നിന്നുള്ള ജലം കബനിയിലേക്ക് തുറന്നുവിട്ടിരുന്നു. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മണലും പുഴയുടെ പലഭാഗങ്ങളിലുമായി ഒഴുകിയെത്തി. ഈ മണലാണ് കോരിയെടുക്കുന്നത്. പുഴയുടെ തീരം ഇടിച്ചുള്ള മണലൂറ്റലും മുമ്പ് വ്യാപകമായിരുന്നു. ഇതേത്തുടർന്ന് പുഴയുടെ ഇരുഭാഗങ്ങളിലും ഗർത്തങ്ങൾ രൂപപ്പെട്ടു.
കേരളത്തിൽ നിന്നുള്ളവർക്ക് പുഴയിൽ മണൽവാരാൻ അവകാശമില്ല. അതേസമയം, കർണാടകക്കാർ പുഴയെ കൊല്ലുന്ന തരത്തിൽ മണലൂറ്റൽ തുടരുകയാണ്. ഇതേ മണൽ കർണാടകയിൽ നിന്നുള്ള മണലെന്ന പേരിൽ കേരളത്തിലടക്കം വിൽപനക്ക് എത്തുന്നുണ്ട്. പെരിക്കല്ലൂർ മുതൽ കൊളവള്ളിവരെയുള്ള ഭാഗങ്ങളിൽ നിന്നാണ് മണൽവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.