പുൽപള്ളി: കബനിയുടെ തീരത്തെ കൊളവള്ളി കോളനിയിലെ കുട്ടികൾക്ക് ഫുട്ബാൾ കളിക്കാൻ ആശ്രയം വന്യജീവികൾ വിഹരിക്കുന്ന സർക്കാർ പുറമ്പോക്ക് മൈതാനം. 60ഓളം കുട്ടികളാണ് ദിവസവും വൈകീട്ട് ഇവിടെ കളിക്കാൻ എത്തുന്നത്.
പ്രദേശത്ത് കളിസ്ഥലം നിർമിച്ചുനൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ കളി നടക്കുന്ന കബനിയുടെ തീരത്തെ ഈ പ്രദേശം ആറു മണി കഴിയുന്നതോടെ ആനയടക്കമുള്ള വന്യജീവികളാൽ നിറയുന്നു. അതുകൊണ്ടുതന്നെ ഭയത്തോടെയാണ് കുട്ടികൾ ഇവിടെ കളിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് കോളനിവാസികളടക്കം കൃഷി ചെയ്തിരുന്ന സ്ഥലമാണിത്. പിന്നീട് ഈ സ്ഥലം സർക്കാർ അധീനതയിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കൃഷി നിരോധിച്ചു.
അതുകൊണ്ടുതന്നെ ഏറെ വിസ്തൃതിയിലുള്ള മൈതാനമായി കിടക്കുകയാണ് ഇവിടം. താൽക്കാലികമായുണ്ടാക്കിയ ഗോൾ പോസ്റ്റുകൾ പലപ്പോഴും ആന മറിച്ചിടാറുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് കുട്ടികളടക്കം ഫുട്ബാൾ കളിയിൽ സജീവമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.