പുൽപള്ളി: ചേകാടി പൊളന്ന കോളനിയിലെ മൂന്ന് വീടുകൾ കോളനി വളപ്പിലെ മരം വീണുതകർന്നു. കോളനിയിലെ കാളൻ, ബസവി, ബാബു എന്നിവരുടെ വീടുകളാണ് തകർന്നത്. ഇതിൽ ബാബുവിന്റെ കോൺക്രീറ്റ് വീട് പൂർണ്ണമായും നിലംപൊത്തി. ജീർണാവസ്ഥയിലുള്ള മരം മുറിച്ച് നീക്കണമെന്ന് പലതവണ കോളനിവാസികൾ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മരത്തിന്റെ അളവെടുത്ത് പോയതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ല.
കോളനിയിൽ എട്ട് വീടുകളാണ് ഉള്ളത്. ഇതിൽ മൂന്ന് വീടുകളാണ് തകർന്നത്. വീടുകളോട് ചേർന്ന് ഇനിയും അഞ്ച് മരങ്ങൾ ഭീഷണിയായി നിലകൊള്ളുന്നുണ്ട്. കോളനിവാസികൾ തൊഴിലുറപ്പ് ജോലികൾക്കും പോയതിനാൽ വീടുകളിൽ ആരും ഉണ്ടായിരുന്നില്ല. വൻ അപകടത്തിൽ നിന്നാണ് കോളനിവാസികൾ രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.