പുൽപള്ളി: മേഖലയിൽ വീണ്ടും ഭീതി പരത്തി കടുവയുടെ ആക്രമണം. പൂതാടി പഞ്ചായത്തിലെ മണൽവയൽ വാര്യാട്ട് പാടി ഗോപിയുടെ പശുക്കിടാവിനെയാണ് കൊന്നത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കടുവ കൊന്നത്. കടുവയെ പിടികൂടാൻ നിരീക്ഷണ കാമറയും രണ്ടിടങ്ങളിൽ കൂടും സ്ഥാപിച്ചിട്ടുണ്ട്.
തുടർച്ചയായി പുൽപള്ളി മേഖലയിലുണ്ടാകുന്ന കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട മൃഗങ്ങളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസങ്ങളിൽ പുൽപള്ളി പഞ്ചായത്തിലെ ഏരിയപ്പള്ളി, ചേപ്പില എന്നിവിടങ്ങളിൽ നിന്ന് രണ്ടു പശുക്കിടാവിനെയും ആടിക്കൊല്ലിയിൽ നിന്ന് ഒരു ആടിനെയും കടുവ കൊന്നിരുന്നു. നിരന്തരമായ കടുവ ആക്രമണത്തെത്തുടർന്ന് ആളുകൾ ഭീതിയിലാണ്.
കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാണ്. പുൽപള്ളിയിൽ നേരത്തെ കടുവയുടെ സാന്നിധ്യമുണ്ടായ പ്രദേശത്തിനോടു ചേർന്നുള്ള പൂതാടി പഞ്ചായത്തിലെ മണൽവയലിലാണ് ഇത്തവണ കടുവയുടെ ആക്രമണമുണ്ടായത്. ഓരോ ദിവസവും ഓരോ സ്ഥലത്തായി കടുവയുടെ ആക്രമണമുണ്ടാകുന്നതിനാൽ ജനങ്ങളാകെ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.