പുൽപള്ളി: കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം പരാജയപ്പെടുേമ്പാൾ നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസം രാവിലെ മുതൽ വൈകീട്ട് വരെ നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ മുതൽ വീണ്ടും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തി തിരച്ചിൽ തുടരും. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശം കടുവ ഭീതിയിലാണ്. നാട്ടുകാർക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. തൊഴിലുറപ്പ് പണികൾ നിർത്തിെവച്ചിരിക്കുകയാണ്. ഇവിടെ പാൽ നൽകുന്നതും മറ്റും വൈകിയാണ് നടത്തുന്നത്.
നാട്ടുകാർ അതിജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വനപാലകർ അനൗൺസെമെൻറും നടത്തുന്നുണ്ട്.
രാത്രി വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്നും ഒറ്റക്ക് സഞ്ചരിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുവയെ പിടികൂടാൻ േഡ്രാൺ ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
സി.സി.എഫ് വൈൽഡ് ലൈഫ് വാർഡൻ, നാല് ഡി.എഫ്.ഒ മാർ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അതിനിടെ, കടുവ എവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. കർണാടക ഭാഗത്തുനിന്ന് കബനി നദി കടന്നുവന്ന കടുവ തിരിച്ചുപോയോ എന്ന സംശയവും ഉണ്ട്.
പുൽപള്ളി: വന, റേഞ്ച് ഓഫിസറെ ആക്രമിച്ച കടുവയെ മയക്കുവെടി െവച്ച് പിടികൂടണമെന്ന് കെ.സി. വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. മനുഷ്യനേക്കാൾ പ്രാധാന്യം വന്യജീവികൾക്ക് നൽകുന്ന അവസ്ഥയാണ് ഇപ്പോൾ.
കൊളവള്ളി മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. കടുവയെ പിടികൂടണമെന്ന് ദിവസങ്ങൾക്കു മുമ്പുതന്നെ ആവശ്യപ്പെട്ടെങ്കിലും നടപടി വൈകിയാണ് ഉണ്ടായത്. പ്രദേശവാസികൾക്ക് സ്വൈരജീവിതം സാധ്യമാക്കണമെന്നും ആവശ്യപ്പെട്ടു. രൂപത പ്രസിഡൻറ് വിപിൻ ചെമ്പക്കര, ഫെബിൻ ടോം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.