ക​ടു​വ​ഭീ​തി​യി​ൽ ചീ​യ​മ്പം; ഒ​രു മാ​സ​ത്തി​നി​ടെ കൊ​ന്ന​ത് അ​ഞ്ച് ആ​ടു​ക​ളെ


പു​ൽ​പ​ള്ളി: ക​ടു​വ​ഭീ​തി​യി​ൽ ചീ​യ​മ്പം 73 പ്ര​ദേ​ശം. ആ​ന​പ​ത്രി കോ​ള​നി​യി​ലെ അ​നി​ത സ​നീ​ഷി​െൻറ ര​ണ്ട് ആ​ടു​ക​ളെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ക​ടു​വ കൊ​ന്നു. വീ​ടി​ന​ടു​ത്ത് മേ​യാ​ൻ​വി​ട്ട ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു മാ​സ​ത്തി​നി​ടെ അ​ഞ്ച് ആ​ടു​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ചീ​യ​മ്പം 73 കോ​ള​നി​യി​ലെ മാ​ച്ചി​യു​ടെ ര​ണ്ട് ആ​ടു​ക​ളെ​യും ക​ടു​വ കൊ​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്ത് ആ​ളു​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക​ടു​വ​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വ​ന​പാ​ത​യി​ലെ പൊ​ന്ത​ക്കാ​ടു​ക​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വെ​ട്ടി​നീ​ക്കാ​നും തീ​രു​മാ​നി​ച്ചു.


Tags:    
News Summary - tiger fear; Five goats killed in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.