പുൽപള്ളി: പതിവുപോലെ രാവിലെ ജോലിക്ക് പോകുേമ്പാൾ സജിന ചിന്തിച്ചില്ല വരുന്നത് വലിയ വിപത്തിന് മുന്നിലാണെന്ന്. ഇരുളം മാതമംഗലത്ത് ഇറങ്ങിയ കടുവയുടെ മുന്നിൽപെട്ട് ഭയന്നോടിയ ഇവർക്ക് പരിക്കേറ്റു.
മാതമംഗലം പുതിയകുന്നേൽ സജിനക്കാണ് പരിക്കേറ്റത്. കൽപറ്റയിൽ വാട്ടർ അതോറിറ്റി ഓഫിസിലെ ജീവനക്കാരിയായ ഇവർ കഴിഞ്ഞ ദിവസം രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് കടുവയുടെ മുന്നിൽ പെട്ടത്. കൈയിലുണ്ടായിരുന്ന ബാഗ് കടുവക്കുേനരെ എറിഞ്ഞ് ഓടുകയായിരുന്നു. ഇതിനിടെയാണ് കൈകാലുകൾക്ക് പരിക്കേറ്റത്.
ഇരുളം മേഖലയിൽ കഴിഞ്ഞ കുറേ നാളുകളായി കടുവ ഭീഷണിയുണ്ട്. ഈ അടുത്ത് ചീയമ്പത്തുനിന്നും ഒരു കടുവയെ പിടികൂടിയിരുന്നു.
ആഴ്ചകൾക്കുശേഷം വീണ്ടും കടുവയെ മാതമംഗലത്ത് പ്രദേശത്ത് കണ്ടെത്തിയത് ആളുകളെ ആശങ്കയിലാക്കി. ജനവാസ മേഖലയാണെങ്കിലും വനാതിർത്തിയിൽ ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലമാണ് ഇവിടം. ഇരുളം-ബത്തേരി റോഡിൽ കടുവ പലപ്പോഴും ഇറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.