പുൽപള്ളി: പുൽപള്ളിയിൽ വീണ്ടും കടുവയിറങ്ങി രണ്ടു പശുക്കളെ ആക്രമിച്ചു. ഇതിൽ ഒന്നിനെ കൊന്നു.കുറിച്ചിപ്പറ്റ കിളിയംകട്ടയിൽ ബിന്ദു- ശശീന്ദ്രന്റെ പശുക്കിടാവിനെയാണ് കൊന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ വീടിനടുത്ത വയലിൽ മേയാൻ വിട്ട പശുക്കളെയാണ് കടുവ ആക്രമിച്ചത്. ശശീന്ദ്രൻ സമീപത്തെ മരച്ചുവട്ടിൽ ഇരിക്കവേയാണ് പശുക്കിടാക്കളെ ആക്രമിച്ചത്. രണ്ട് വയസ്സുള്ള പശുവിനെയാണ് കൊലപ്പെടുത്തിയത്. ഒരു വയസ്സുള്ള പശുക്കിടാവിനാണ് പരിക്കേറ്റത്.
വയലിൽ ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ കടുവ സമീപത്തെ കാട്ടിലേക്ക് മറഞ്ഞു. പുൽപള്ളി -മാനന്തവാടി റൂട്ടിൽ എപ്പോഴും വാഹനങ്ങൾ ഓടുന്ന റോഡിനോട് ചേർന്നാണ് സംഭവം. ജനവാസ മേഖലകൂടിയാണ് ഇവിടം.
മുമ്പ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം പലപ്പോഴായി സ്ഥിരീകരിച്ചിട്ടുണ്ട്. കടുവ ഭീതിയിലാണ് പ്രദേശം. പുൽപള്ളി മേഖലയിൽ കടുവയുടെ ശല്യം അടിത്തിടെ രൂക്ഷമായിട്ടുണ്ട്.പുൽപള്ളി 56, ആശ്രമക്കൊല്ലി, സുരഭിക്കവല, വടാനക്കവല പ്രദേശങ്ങളിലും കടുവയിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.