പുൽപള്ളി: പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ ചേപ്പിലയിൽ ഇറങ്ങിയ കടുവയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തം. നാട്ടുകാരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് ഓഫിസിൽനിന്ന് വനം വകുപ്പ് റേഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്തും. വെള്ളിയാഴ്ച പഞ്ചായത്ത് ഓഫിസിൽ പ്രസിഡൻറ് ടി.എസ്. ദിലീപ് കുമാറിന്റെ അധ്യക്ഷതയിൽ പ്രദേശവാസികളെ പങ്കെടുപ്പിച്ച് യോഗം ചേർന്നു.
വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം തിരച്ചിലിനിടെ കടുവയെ കണ്ടെത്തിയെങ്കിലും തിരികെ തോട്ടത്തിലേക്കുതന്നെ കയറി പോയി. തുടർന്നാണ് വെള്ളിയാഴ്ച വിവിധ സംഘങ്ങളായി തിരിഞ്ഞ് ഏരിയപ്പള്ളി കുന്നിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയത്. കടുവയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്ന് പുൽപള്ളി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ അനാസ്ഥയാൽ നാട് ഭീതിയിലാണ്. കുട്ടികളെ സ്കൂളിൽ വിടാനോ കർഷകർക്ക് പാൽ കൊണ്ടുകൊടുക്കുന്നതിനോ കഴിയാത്ത അവസ്ഥയാണ്. കടുവയെ തുരത്തുന്നതിന് പകരം കൂടു വച്ച് പിടികൂടുണം.
പ്രസിഡന്റ് മാത്യു മത്തായി ആതിര, സെക്രട്ടറി കെ.എസ്. അജിമോൻ, ട്രഷറർ കെ. ജോസഫ് എന്നിവർ സംസാരിച്ചു. കടുവയെ പിടികൂടുന്നതിന് നടപടിയെടുക്കാത്തതിൽ എസ്.എൻ.ഡി.പി പുൽപള്ളി യൂനിയൻ പ്രതിഷേധിച്ചു. വിജയൻ കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. എൻ. വാമദേവൻ, കെ.ഡി. ഷാജിദാസ്, കൃഷ്ണൻ കുട്ടി, കരുണാകരൻ, സന്തോഷ്, മണി, രാജൻ, പി.കെ. പൊന്നൻ, സുന്ദരൻ, റെജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.