കടുവയുടെ കാൽപാട് കണ്ടെത്തി; ആശങ്ക

പുൽപള്ളി: സുരഭിക്കവലയിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശവാസികളിൽ ചിലരുടെ തോട്ടങ്ങളിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു.

സമീപകാലത്ത് മേയാൻ വിട്ട പശുക്കിടാവിനെയും കടുവ ആക്രമിച്ച് കൊന്നിരുന്നു. പുൽപള്ളി ടൗണിൽനിന്ന, ഏറെ അകലെയല്ലാത്ത സ്ഥലമാണ് ഇത്. കടുവ ചില തോട്ടങ്ങളിലൂടെ തലങ്ങുംവിലങ്ങും നടന്നതായി കാൽപാടുകളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

വനപാലകർ സ്ഥലത്തെത്തിയാണ് കാൽപാടുകൾ കടുവയുടേതാണെന്ന് ഉറപ്പിച്ചത്. ക്ഷീരകർഷകർ ധാരാളമുള്ള പ്രദേശം കൂടിയാണിത്. കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആളുകൾ ഭീതിയിലാണ്. പ്രദേശവാസിയുടെ പശുക്കിടാവിനെ ഈ അടുത്ത് കടുവ കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - tigers footprint was found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.