പുൽപള്ളി: ബീനാച്ചിയിൽ പുള്ളിമാനെ വേട്ടയാടി കൊന്ന സംഘത്തിലെ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരണത്തിെൻറ അടിസ്ഥാനത്തിലാണ് വടുവഞ്ചാൽ അണ്ടൂർ അബദുൽ മുജീബ് (43), അമ്പലവയൽ കുപ്പക്കൊല്ലി അമ്പാട്ടുകുടിയിൽ അജി (42) എന്നിവരെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറും സംഘവും തിങ്കളാഴ്ച പുലർച്ചെ പിടികൂടിയത്. ബീനാച്ചി എസ്റ്റേറ്റിൽനിന്ന് പുള്ളിമാനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്ന സംഭവത്തിലാണ് അറസ്റ്റ്. ഇറച്ചിയാക്കി കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരെയും പിടികൂടിയത്. പ്രതികളിൽനിന്ന് പുള്ളിമാെൻറ ഇറച്ചി കടത്തിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാനുണ്ടെന്ന് ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അബ്ദുൽ സമദ് പറഞ്ഞു. ഇരുളം ഡെപ്യൂട്ടി റേഞ്ചർ കെ.വി. ആനന്ദെൻറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.