പുൽപള്ളി: വെറ്ററിനറി സർജൻ പരിശീലനത്തിനുപോയതോടെ മൃഗാശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നു. ഡ്യൂട്ടി ഡോക്ടർക്ക് എല്ലായിടത്തും എത്തിപ്പെടാൻ കഴിയാതായതും മരുന്നുകളുടെ ക്ഷാമവും ക്ഷീരകർഷകരെയടക്കം ദോഷകരമായി ബാധിക്കുകയാണ്. നിലവിലുണ്ടായിരുന്ന ഡോക്ടർ വകുപ്പ്തല പരിശീലനത്തിന് പോയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. വളർത്തുമൃഗങ്ങളുടെ ചികിത്സയും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഇതുമൂലം അവതാളത്തിലായി. മൂന്ന് മാസത്തിനുശേഷം മാത്രമേ പരിശീലനത്തിന് പോയ ഡോക്ടർ തിരിച്ചെത്തുകയുള്ളു.
അതുവരെ ആഴ്ചയിൽ മൂന്ന് ദിവസം നടവയൽ മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് ചുമതല. നടവയലിലും ഇതോടെ പ്രതിസന്ധി രൂക്ഷമായി. ഇരുളത്തും സ്ഥിരം ഡോക്ടർ ഇല്ല. ജില്ലയിൽ ഏറ്റവും അധികം പാൽ അളക്കുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് പുൽപള്ളി. ഇവിടെ നിന്ന് മാത്രം 20,000 ലിറ്ററിലധികം പാൽ മിൽമക്ക് നൽകുന്നുണ്ട്. പശുക്കൾക്ക് അസുഖങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. മൃഗാശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. ആശുപത്രിയിൽ മരുന്നുകളും ആവശ്യത്തിനില്ല. ഉയർന്ന വിലക്ക് മരുന്നുകൾ പുറമേനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.