പുൽപള്ളി: വേനൽക്കാലത്തും കബനി നദി ജലസമൃദ്ധം. കർണാടക ബീച്ചന ഹള്ളിയിലെ ഡാമിൽ വെള്ളം സംഭരിക്കാൻ തുടങ്ങിയതോടെയാണ് കബനി നദി ജലസമൃദ്ധമായത്.
സാധാരണ ഡിസംബർ കഴിഞ്ഞാൽ കബനിയിൽ നീരൊഴുക്ക് കുറയാറുണ്ടായിരുന്നു. ഏറെ വർഷങ്ങൾക്കുശേഷമാണ് വേനൽക്കാലത്തും കബനിയിൽ ഇത്രയധികം വെള്ളം കാണുന്നത്. തമിഴ്നാടിനുള്ള ജലവിഹിതം നല്കികഴിഞ്ഞതോടെ പരമാവധി വെള്ളം ഡാമുകളിൽ സംഭരിക്കാനാണ് കർണാടക ശ്രമിക്കുന്നത്. കേരളത്തിൽനിന്ന് പൂർണമായും ഒഴുകിയെത്തുന്ന വെള്ളം വേനൽക്കാലത്ത് കൃഷിയിടങ്ങളിലേയ്ക്ക് തുറന്നുവിടാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.
കൊടിയ വേനലിലും കർണാടക ഗ്രാമങ്ങളിൽ പച്ചക്കറി കൃഷിയടക്കം നടത്തുന്നത് ഈ വെള്ളം ഉപയോഗിച്ചാണ്. കൊളവള്ളി പാടശേഖരത്തിൽവരെ വെളളംകേറി കിടക്കുകയാണിപ്പോൾ. അതേസമയം, വേനൽ ശക്തമാകാൻ തുടങ്ങിയതോടെ വയനാട് അതിർത്തിയിലെ ഗ്രാമങ്ങളിൽ കൃഷികൾ കരിഞ്ഞുണങ്ങാൻ തുടങ്ങി.
പ്രത്യേകിച്ച് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിൽ ജലസേചന സൗകര്യത്തിെൻറ അഭാവത്തിൽ തരിശായികിടക്കുകയാണ്. കബനിജലം ഉപയോഗപ്പെടുത്തി ജലസേചന പദ്ധതികൾ നടപ്പാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.