പുൽപള്ളി: പുൽപള്ളി പഞ്ചായത്തിലെ പാക്കത്ത് വന്യജീവി ശല്യത്താൽ പ്രദേശവാസികൾ പൊറുതിമുട്ടി. നിത്യവും നാട്ടിലിറങ്ങുന്ന കാട്ടാനകൾ ഏതാനും ദിവസത്തിനുള്ളിൽ ലക്ഷങ്ങളുടെ കൃഷിനാശമാണ് ഉണ്ടാക്കിയത്.
വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളാണ് പാക്കം, കാരേരി, പുഴമൂല പ്രദേശങ്ങൾ. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് വന്യജീവിശല്യം വർധിക്കാൻ കാരണം. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഫെൻസിങ് പ്രവർത്തനക്ഷമമല്ല. ഫെൻസിങ് തകർന്ന ഭാഗങ്ങളിലൂടെയാണ് കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പാക്കത്തെ ശരണ്യ നിവാസ് പ്രേമലതയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന നിരവധി തെങ്ങുകളാണ് മറിച്ചിട്ടത്. ഈ തോട്ടത്തിൽ രണ്ടു മാസത്തിനിടെ പലതവണ കാട്ടാനയിറങ്ങി നിരവധി തെങ്ങുകൾ നശിപ്പിച്ചിട്ടുണ്ട്. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. സന്ധ്യ മയങ്ങുന്നതോടെ വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.