പുൽപള്ളി: കേരള-കർണാടക വനാതിർത്തി ഗ്രാമങ്ങളായ വണ്ടിക്കടവ്-മാടപ്പള്ളിക്കുന്ന് പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ നിന്ന് തെങ്ങ് കാട്ടാന വൈദ്യുതി ലൈനിന് മുകളിലേക്ക് മറിച്ചിട്ടു. രണ്ട് വൈദ്യുതി തൂണുകൾ തെങ്ങ് വീണ് തകർന്നു.
പ്രദേശത്ത് പലഭാഗത്തായി കാട്ടാനശല്യം രൂക്ഷമാണ്. നിരവധി കർഷകരുടെ കാർഷിക വിളകൾ കാട്ടാന നശിപ്പിച്ചിട്ടുണ്ട്. സന്ധ്യ മയങ്ങുന്നതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമാണ്.
കേരള-കർണാടക വനങ്ങൾ ഈ ഗ്രാമങ്ങളോട് ചേർന്നാണ്. അതിർത്തി മേഖലയിൽ കാര്യമായ പ്രതിരോധ സംവിധാനങ്ങൾ ഒന്നുമില്ല. രാവിലെ പാൽ അളക്കാൻ പോകുന്ന കർഷകർ അടക്കം ഭീതിയിലാണ്. വന്യജീവി ശല്യത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.