പുൽപള്ളി: പുൽപ്പള്ളി - ചേകാടി റൂട്ടിൽ യാത്ര ചെയ്യുകയായിരുന്നവരെ കാട്ടാന ആക്രമിച്ചു. കാറിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റു. മുള്ളൻകൊല്ലി മുൻപഞ്ചായത്ത് അംഗം പാളക്കൊല്ലി ചാലക്കൽ ഷെൽജൻ (52), പൊളന്ന ജ്യോതി പ്രകാശ് (48) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ജ്യോതി പ്രകാശിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെൽജൻ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.
ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇവർ പാളക്കൊല്ലിയിൽനിന്നും ചേകാടിയിൽ ഇഞ്ചി കൃഷി ചെയ്ത സ്ഥലത്തേക്ക് പോവുകയായിരുന്നു. വനത്തിൽ റോഡ് തകർന്നു കിടന്നതിനാൽ സാവധാനമായിരുന്നു വാഹനം ഓടിച്ചിരുന്നത്. പിന്നിലൂടെ വന്ന ആന കൊമ്പിൽ കാറിന്റെ പിൻഭാഗം ഉയർത്തി തള്ളി മറിച്ചിടുകയായിരുന്നു. 20 മീറ്ററോളം നിയന്ത്രണം വിട്ട കാർ മറിഞ്ഞു. പിന്നീട് ആന പിന്തിരിഞ്ഞു പോകുകയായിരുന്നു. അതുവഴി വന്ന മറ്റൊരു വാഹനത്തിൽ കയറിയാണ് ഇവർ ആശുപത്രിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.