പുല്പള്ളി: കാപ്പിക്കുന്നിലും പരിസരങ്ങളിലും കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടുകൊമ്പന് വ്യാപകമായി വാഴകള്‍ നശിപ്പിച്ചു. വനം വകുപ്പ് സ്ഥാപിച്ച സംരക്ഷണ മതിലും തകര്‍ത്താണ് കാട്ടാനയെത്തിയത്.
തുടര്‍ച്ചയായി കാട്ടാന വാഴകൃഷി മാത്രം നശിപ്പിക്കാന്‍ തുടങ്ങിയതോടെ ആനക്ക് നാട്ടുകാര്‍ ‘വാഴക്കൊമ്പന്‍’ എന്ന് പേരുമിട്ടു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കാപ്പിക്കുന്ന്. അതിര്‍ത്തി പ്രദേശത്ത് ഒരു പ്രതിരോധ സംവിധാനവുമില്ല. മുമ്പ് സ്ഥാപിച്ച പ്രതിരോധ വേലിയും കിടങ്ങുകളും തകര്‍ന്നു.
കൊല്ലിയില്‍ ചന്ദ്രന്, മേലേക്കാപ്പ് ചന്ദ്രന്, നാരായണന്, കാരക്കാട്ട് ദിവാകരന്, പടിഞ്ഞാറുമറ്റത്തില് ജോസ് പി. മാണി എന്നിവരുടെ കൃഷിയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ വാഴകൃഷി നശിപ്പിച്ചു. പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വീണ്ടും ആന ശല്യമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.