പുൽപള്ളി: മരക്കടവ്, ഭൂതാനം, വേലിയമ്പം പ്രദേശങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ കാട്ടാന കൃഷിയിടങ്ങളിലിറങ്ങുന്നു. മഴ ശക്തമായതോടെ വനാതിർത്തി കടന്നെത്തുന്ന വന്യജീവികൾ വ്യാപക കൃഷിനാശമാണ് ഉണ്ടാക്കുന്നത്. വാഴ, കാപ്പി, കവുങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. വനപാലകരെ വിവരം അറിയിച്ചാൽ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. വട്ടാപ്പാറ സുനി, പാറക്കൽ പുത്തൻപുര ദേവസ്യ, ബിനു, തെങ്ങുംതോട്ടത്തിൽ അന്നക്കുട്ടി തുടങ്ങിയവരുടെ കൃഷിയിടങ്ങളിൽ വ്യാപക കൃഷിനാശമാണ് ആന വരുത്തിയത്. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങൾ തകർന്ന് കിടക്കുന്നതാണ് വന്യജീവി ശല്യം രൂക്ഷമാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.