പുൽപള്ളി: വയനാടൻ കാടുകളിൽ തേൻ ഉൽപാദനം കുറയുന്നു. മുമ്പെല്ലാം വയനാട്ടിലെ കാടുകളിൽ തേൻ കൂടുകൾ ധാരാളമായി കാണാറുണ്ടായിരുന്നു. തേൻ ലഭ്യത കുറഞ്ഞതോടെ വിലയും വർധിച്ചു. കാലാവസ്ഥ വ്യതിയാനമാണ് തേൻ ഉൽപാദനം കുറയാൻ കാരണം.
കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ടവരാണ് കൂടുതലും തേൻ ശേഖരിക്കാൻ വനത്തിൽ പോവുന്നത്. വയനാട്ടിൽ 15 ഓളം പട്ടികവർഗ വനവിഭവ സൊസൈറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ആദിവാസികൾ ശേഖരിക്കുന്ന തേൻ കൂടുതലായും സൊസൈറ്റികൾക്കാണ് നൽകുന്നത്.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണ് വയനാട്ടിൽ തേൻകാലം. വൻതേനിന് കിലോ 400 രൂപയും ചെറുതേനിന് കിലോ 2000 രൂപക്ക് മുകളിലുമാണ് വില. തേനുൽപാദനം കുറഞ്ഞതോടെ ആദിവാസികൾക്ക് ഈ രംഗത്തുള്ള തൊഴിലവസരവും കുറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിപണിയിലും തേനിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.