പുൽപള്ളി: പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കമുകിന് മഞ്ഞളിപ്പ് രോഗബാധ പടർന്നു പിടിക്കുന്നു. മണ്ണിന്റെ ഫലയൂയിഷ്ഠിത കുറയുന്നത് മൂലമുള്ള മഞ്ഞളിപ്പ് രോഗം പടരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ചെറുതും വലുതുമായ കമുകുകളെ രോഗം ബാധിക്കുകയാണ്. വിളവെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നിൽക്കെ രോഗബാധ പടരുന്നത് കായ്കൾ കൊഴിഞ്ഞുപോകുന്നതിനും കാരണമാകുന്നുണ്ട്. രോഗത്തിനെതിരെ ഒരു മരുന്നും ഫലപ്രദമല്ലെന്നാണ് കർഷകർ പറയുന്നത്. കൃഷിഭവൻ ഉദ്യോഗസ്ഥർ അടക്കം പലതരത്തിലുള്ള മരുന്നുകളും വളങ്ങളും നിർദേശിച്ചിട്ടും രോഗത്തിന് പരിഹാരമാകുന്നില്ല.
പലയിടത്തും കവുങ്ങുകൾ രോഗം വന്ന് നശിക്കുകയാണ്. കായ്ഫലമുള്ള കവുങ്ങുകളെ രോഗം ബാധിക്കുന്നത് കർഷകരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുകയാണ്. ഉൽപാദനം നാലിലൊന്നായി കുറഞ്ഞെന്നും രോഗത്തിന് പ്രതിവിധി കണ്ടെത്തിയില്ലെങ്കിൽ വൈകാതെ അടക്ക കൃഷി ഇല്ലാതാകുമെന്നുമാണ് കർഷകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.