ഗൂഡല്ലൂർ: മൂന്നു ദിവസം കൂടി കനത്തമഴക്ക് സാധ്യതയുള്ളതിനാൽ നീലഗിരിയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ അറിയിച്ചു. നീലഗിരിയിൽ ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച പുലർച്ച വരെ നല്ല മഴ പെയ്തു. എങ്കിലും പകൽ മഴ കുറവായിരുന്നു. അതേസമയം, കേരള അതിർത്തിയോടു തൊട്ടുകിടക്കുന്ന പന്തല്ലൂർ മേഖലയിൽ മഴ ശക്തമായിരുന്നു. അവിടെ സുരക്ഷ ശക്തമാക്കി. അതുപോലെ ജില്ലയിൽ 287 കിലോമീറ്റർ ദൂരം പുഴകളും തോടുകളും വീതികൂട്ടി ശുചീകരിച്ചതുമൂലം എവിടെയും വെള്ളപ്പൊക്ക ഭീഷണി ഇതുവരെ ഉണ്ടായിട്ടില്ല.
ജില്ലയിൽ 487 പുനരധിവാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇതുവരെ ആരെയും മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എവിടെയും ഗതാഗത തടസ്സങ്ങളും മറ്റും ഉണ്ടാവാതിരിക്കാനും മഴക്കെടുതി മറ്റു മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ക്യാമ്പുകളിൽ പാർപ്പിക്കുമ്പോൾ സാമൂഹിക അകലം പാലിച്ചുള്ള നടപടികൾ വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചതായും കലക്ടർ വ്യക്തമാക്കി. ഇനി നീലഗിരിയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് വേണ്ടതില്ല. അതേസമയം ആർ.ടി. പി.സി.ആർ പരിശോധിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.